ഇത് അടിപൊളിക്കും മേലെ; വേറെ ലെവൽ !! ലൂസിഫർ റിവ്യൂ…

മലയാള സിനിമ കുറച്ചു കാലമായി റിയലിസ്റ്റിക് സിനിമകളുടെ നീരാളി കൈകളിലായിരുന്നു. ആളുകൾക്ക് റിയാലിറ്റി ഇല്ലേൽ എന്തോ കൊള്ളരുതായ്മ ഫീൽ ചെയ്യുന്ന, ഓൺലൈനിൽ ഇരുന്ന് സിനിമകളുടെ ഡി.എൻ. എ വരെ കീറിമുറിക്കുന്ന ലെവലിലേക്ക് വരെയെത്തി കാര്യങ്ങൾ. ആ നീരാളി പിടിത്തത്തിൽ നിന്ന് നമ്മെ രക്ഷപെടുത്താൻ അവസാനം ഇരുട്ടിനെ രാജാവ് തന്നെ അവതരിച്ചു, ലൂസിഫർ.

ഓരോ നോട്ടത്തിലും, ഭാവത്തിലും മാസ്സ് നിറച്ച നല്ല കിടിലൻ വേഷത്തിൽ മോഹൻലാൽ. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർന്നാടിയപ്പോൾ കൂടെയുള്ളവരും മോശമാക്കിയില്ല. മഞ്ജു വാര്യരുടെയും, ടോവിനോയുടെയും, ഇന്ദ്രജിത്തിന്റേയും കരിയർ ബെസ്റ്റുകളിൽ എണ്ണാൻ പറ്റിയ റോളുകൾ തന്നെയാണ് ലൂസിഫറിലേത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം മലയാളികൾ ഏറെക്കാലമായി കാണാൻ ആഗ്രഹിച്ച ആ ലാലേട്ടനെ പൃഥ്വിരാജ് തിരിച്ചു നൽകി എന്നുള്ളതാണ്.

എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാണ് ലൂസിഫർ. ആക്ഷനും മാസ്സുമെല്ലാം ഉണ്ടെങ്കിലും അത് മാത്രമല്ല ഈ സിനിമ. ഒരു നല്ല പൊളിറ്റിക്കൽ ത്രില്ലറാണ്. കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയത്തെയും അവയിലെ കറയെയും കുറിച്ച് നന്നായി പ്രതിപാദിക്കുന്ന ചിത്രം കൂടിയാണിത്.

പൃഥ്വിരാജ്, നിങ്ങൾ ഇനിയും സംവിധാനം ചെയ്യണം. അല്ലെങ്കിൽ മലയാളസിനിമക്ക് നഷ്ടപ്പെടുന്നത് നല്ല കുറച്ചു സിനിമകളാകും. എന്താ ഒരു മേക്കിങ്. ഓരോ സീനും പെർഫെക്റ്റ്. നിങ്ങൾ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുകയാണെന്ന് വിശ്വസിക്കാനേ പറ്റില്ല.

തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് ലൂസിഫർ. ഈ സിനിമ കണ്ടില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് മികച്ച ഒരു ചലച്ചിത്ര അനുഭവമാണ്. ആമസോൺ പ്രൈം വിഡിയോസിൽ ഇപ്പോൾ ലൂസിഫർ ലഭ്യമാണ്..

Leave a Reply

Your email address will not be published. Required fields are marked *