പതിനൊന്നുകാരനെ 44 കാരി ലൈംഗികമായി പീഡിപ്പിച്ചു; ഒരു വര്‍ഷം നീണ്ട ക്രൂരത തുറന്നു പറഞ്ഞത് കൗണ്‍സിലിംഗിനിടെ

പതിനൊന്നു വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് 44 കാരിക്കെതിരെ പൊലീസ് കേസെടുത്തു. അമേരിക്കയിലെ വാഷിംഗ്ടണിലാണ് സംഭവം. കായികാധ്യാപകനായ ഭര്‍ത്താവിന്റെ ശിക്ഷ്യനും മകന്റെ സുഹൃത്തുമായ ആണ്‍കുട്ടിയാണ് മധ്യവയസ്‌കയുടെ ക്രൂരമായ ലൈംഗിക പീഡനത്തനിന് ഇരായായത്. സംഭവത്തില്‍ സു ഹയോണ്‍ ദില്ലോണ്‍ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു.

ബെഡ്‌റൂമില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചതെന്നു പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മുറിയില്‍ പ്രവേശിച്ച 44 കാരി കുട്ടിക്കൊപ്പം കിടക്കുകയും അവന്റെ പാന്റ് ഊരിമാറ്റുകയും ചെയ്‌തെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. തുടര്‍ന്ന് ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കുട്ടിയോട് നിര്‍ദ്ദേശിച്ചതായും കുറ്റപത്രത്തിലുണ്ട്.

താന്‍ ചെയ്യുന്നതൊന്നും പുറത്തു പറയരുതെന്ന് ദില്ലോണ്‍ ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. 2014 മേയ് മാസം മുതല്‍ 2015 മേയ് വരെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതിനിടെ കൈഞരമ്പ് മുറിച്ച് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും കോടതി രേഖകളില്‍ പറയുന്നു. പലപ്പോഴും സ്‌കൂളില്‍ പോകാതെ വെര്‍ജീനിയയിലുള്ള പിതാവിന്റെ അടുത്തേക്ക് പോകുന്നതു പതിവായിരുന്നെന്ന് കുട്ടിയുടെ അമ്മയും വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം കുട്ടിയെ കൗണ്‍സിലിംഗിനു വിധേയനാക്കിയപ്പോഴാണ് ദില്ലോണ്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന വിവരം പുറത്തറിഞ്ഞത്. എന്നാല്‍ കുട്ടിയെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താന്‍ നിര്‍ബന്ധിച്ചെന്ന ആരോപണം ദില്ലോണ്‍ അംഗീകരിച്ചില്ല. തന്റെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും കുട്ടിക്കൊപ്പമുള്ള നിമിഷങ്ങള്‍ തനിക്ക് ആശ്വാസം പകരുന്നതായിരുന്നെന്നും ദില്ലോണ്‍ പൊലീസിനോടു സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *